മുണ്ടക്കയത്ത് പിടിമുറുക്കി ലഹരി മാഫിയ; ലഹരി കണ്ണികളെ തേടി എക്‌സൈസ്

ജില്ലയില്‍ കഞ്ചാവ്, ലഹരിമാഫിയ പിടിമുറുക്കിയത് എക്‌സൈസിന്റെയും പോലീസിന്റെയും ഉറക്കം കെടുത്തുന്നു. അടുത്തിടെയായി മുണ്ടക്കയത്തെ വിവധ ഭാഗങ്ങളില്‍ നി്ന്ന് വന്‍തോതില്‍ ലഹരി മരുന്നുകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് അധികൃതര്‍ കടക്കുന്നത്.

കോട്ടയത്ത് കുട്ടികളടക്കമുള്ളവര്‍ കൂടുതലായി കഞ്ചാവിനും ലഹരിഗുളികകള്‍ക്കും അടിമപ്പെടുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ ജാമ്യം ലഭിക്കുമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടാനാണ് വില്‍പ്പനക്കാര്‍ ഒരുകിലോയില്‍ തഴെമാത്രം കഞ്ചാവ് സൂക്ഷിക്കുത്. ഈ നിയമം ് പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമാണ്. എക്‌സൈസ്-പോലീസ് വിഭാഗങ്ങളും ഈ നിയമത്തില്‍ മാറ്റം അനിവാര്യമാണെന്ന് അഭിപ്രായമുള്ളവരാണ്.

മലയോര മേഖലയെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് മാഫിയ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗത്തുനിന്നാണ് പ്രധാനമായും മലയോര മേഖലയില്‍ കഞ്ചാവ് എത്തുന്നത്. എരുമേലി, മണിമല, മുണ്ടക്കയം, പാലാ, കുറവിലങ്ങാട്, ഏറ്റുമാനൂര്‍ ഭാഗങ്ങള്‍ കേന്ദ്രികരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ കഞ്ചാവെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തും.

തമിഴ്‌നാട്ടിലെ നാമക്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കഞ്ചാവ് സുലഭമായി ലഭിക്കും. കോയമ്പത്തൂരിലും കഞ്ചാവ് സുലഭമാണ്. നാമക്കലില്‍ കഞ്ചാവിന് വില കിലോയ്‌ക്ക് 15,000 രൂപ മാത്രം. ഇവിടെയെത്തുമ്പോള്‍ അത് 50,000 വരെയാകും.

ഇടുക്കിയിലെ മികച്ച കഞ്ചാവാണെു പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നി്ന്ന് സാധനം നാട്ടിലെത്തിച്ച് വില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ്-ലഹരി ജില്ലയില്‍ എത്തുന്നത് എങ്കിലും ശരിയായ വില്പനലോബിയെ കണ്ടെത്തുവാന്‍ സാധിക്കാത്തതാണ് എക്‌സൈസ് അധികൃതരെ കുഴയ്‌ക്കുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *