കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ… കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴിക്കെതിരെ നടത്തിയ പ്രതിഷേധത്തിലെ പരാമർശമാണ് വിവാദത്തിൽ
കാഞ്ഞിരപ്പള്ളി: സ്ത്രീവിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴിക്കെതിരെ നടത്തിയ പ്രതിഷേധത്തിലെ സുരേഷിന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത് ജോളി മടുക്കക്കുഴി കോൺഗ്രസിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ കയ്യേറ്റം ചെയ്തതായി ആരോപിച്ചായിരുന്നു കോൺഗ്രസിൻറെ പോലീസ് സ്റ്റേഷൻ മാർച്ച് ഈ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സുരേഷ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരിക്കുകയാണ് സ്ത്രീ സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് സുരേഷ് നടത്തിയത് സുരേഷിന്റെ ഇ പ്രസംഗത്തിന് എതിരെ വിവിധ വനിതാ സംഘടനകൾ രംഗത്ത് വന്നു കഴിഞ്ഞു
