കാഞ്ഞിരപ്പള്ളിയുടെ പ്രിയ വാനമ്പാടി അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രശസ്ത ഗായികയും സിനിമാ നടിയുമായ അഞ്ജു ജോസഫ് വാലുമണ്ണേൽ വീണ്ടും വിവാഹിതയായി.
ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ആനക്കല്ല് വാലുമണ്ണേൽ രാജു ഡൊമിനിക്കിന്റെയും മിനിയുടെയും മകളാണ് അഞ്ജു . ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. 2011-ൽ മലയാളം സിനിമയായ ‘ഡോക്ടർ ലൗ’ വിൽ പിന്നണി ഗായികയായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.

അർച്ചന 31 നോട്ടൗട്ട്, റോയ് എന്നി സിനിമകളിൽ അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . വിവിധ വിദേശ രാജ്യങ്ങളിൽ നിരവധി ആരാധകരുള്ള അഞ്ചു, നിലവിൽ അമേരിക്കയിലും , യൂറോപ്പിലും , ഗൾഫ് രാജ്യങ്ങളിലും വിവിധ സംഗീത ഷോകൾ നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *