പെരുവന്താനത്ത് കോണ്‍ഗ്രസില്‍ വീണ്ടും വിവാദം, മണ്ഡലം പ്രസിഡന്റിന് ഡി.സി.സി.മെമ്പറുടെ വധ ഭീഷണിയെന്നു ഫോണ്‍ സന്ദേശം
പെരുവന്താനം മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വിവാദം കത്തി പടരുകയാണ്. ഡി.സി.സി.മെമ്പര്‍ മണ്ഡലം പ്രസിഡന്റിനെതിരെ നല്‍കിയ പരാതിക്ക് പിന്നാലെ ഡി.സി.സി.മെമ്പര്‍ക്കെതിരെ മണ്ഡലം പ്രസിഡന്റും പൊലീസില്‍ പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് പ്രവര്‍ത്തകരിലേക്ക്ും ബാധിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷിനോജേക്കബാണ് ഡി.സി.സി.അംഗവും മുന്‍ പഞ്ചായ്തത് പ്രസിഡന്റുമായ വി.സി.ജോസഫിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. തന്നെ ഫോണില്‍ വിളിച്ച വി.സി.ജോസഫ് തനിക്കെതിരെ വധ ഭീഷണി നടത്തിയയതായി ഷിനോജ് പരാതിയില്‍ പറയുന്നു. നിന്റെ അന്ത്യം കുറിക്കുമെന്നും, നിനക്ക ആയസ് ഇല്ലന്നും ഇന്നുമുതല്‍ ശത്രുവായിരിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇതാണ് പരാതിക്ക് ആധാരമായത്.
കഴിഞ്ഞ ദിവസം ജോസഫ് ഷിനോജിനെതിരെ പെരുവന്താനം പൊലീസ്സില്‍ പരാതി നല്‍കിയിരുന്നു. പെരുവന്താനം സ്വദേശിയായ പ്രവാസി യും ഷിനോജും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ഡി.സി.സി.മെമ്പറെ പ്രവാസി അസഭ്യം പറയുന്ന ശബ്ദ സന്ദേശം വൈറലായിരുന്നു. ഇത് ഗ്രൂപ്പുകളിലും ഇടതു ക്യാമ്പുകളിലും സജീവമായതോടെ അസഭ്യം പറഞ്ഞത് തന്നെയാണന്നു കാട്ടിയാണ് ജോസഫ് പൊലീസ്സില്‍ പരാതി നല്‍കാനിടയാക്കിയത്.എന്നാല്‍ ഫോണ്‍ സന്ദേശത്തില്‍ പേരു പറയാത്തതിനാല്‍ പരാതി പൊലീസ് തളളിയിരുന്നു. ഇതിനിടയിലാണ്്് വധ ഭീഷണി ഉന്നയിച്ചുളള പരാതി ഷിനോജ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ താന്‍ ഡി.സി.സി.മെമ്പറെ അസഭ്യം പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അടിസ്ഥാന രഹിതമാണന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് പറഞ്ഞു.താനുമായി ഒരാള്‍ സംസാരിക്കുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ താന്‍ ആരെയും അസഭ്യം പറഞ്ഞിട്ടില്ലന്നും ഷിനോജ് പറഞ്ഞു.


