മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : പോക്സോ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് നാലു വർഷം കഠിനതടവും 15,000 രൂപ പിഴയും.പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ ഭാഗത്ത് മണിമലേത്ത്കാലായില്‍ വീട്ടില്‍ ശശി എം.കെ (സാബു – 54) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ( പോക്സോ ) ശിക്ഷിച്ചത്.
ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാല്‍ 12,500 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 നവംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ ആയിരുന്ന വിപിനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യില്‍ ഹാജരായി.

