കുട്ടിക്കാനത്ത് ബസ് അപകടം,ക്വാളിസ് വാനിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്ക് .രണ്ട് പേരുടെ പരിക്ക് ഗുരുതരം

കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ ശക്തി ബസ് കുട്ടിക്കാനം തട്ടത്തിക്കാനം വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദിശതെറ്റി എതിരെ വന്ന ക്വാളിസ് വാനിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്…
റാന്നിയിൽ നിന്നും കമ്പത്തേക്ക് പോയ വാഹനത്തിലാണ് എതിരെ വന്ന ബസ് ഇടിച്ചു കയറിയത്.. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി..വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു അപകടം. വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തി എന്ന ബസ് ഇന്നലെയാണ് സർവീസ് ആരംഭിച്ചത്. വാഹനത്തിൽ കുടുങ്ങി കിടന്നവരെ ഹൈവെ പൊലീസ് എസ്.ഐ.ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ പോലീസും പീരുമേട് അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു..

Leave a Reply

Your email address will not be published. Required fields are marked *