കേരളത്തിൽ 40 രൂപയ്ക്ക് ഒരു കുപ്പി ജോണി വാക്കർ? ബെവ്കോയുടെ ഓൺലൈൻ സംവിധാനം വഴിയാണ് 40 രൂപയ്ക്ക ഇരുപതുകാരനായ വിദ്യാർത്ഥി മദ്യം ബുക്ക് ചെയ്തു
തന്റെ റിസര്‍ച്ചിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയാണ് ബെവ്‌കോയ്ക്ക് പറ്റിയ വലിയ പിഴവ് കണ്ടെത്തിയത് 40 രൂപയ്ക്ക് ജോണിവാക്കർ കിട്ടുകയെന്നാൽ മദ്യപാനികളെ സംബന്ധിച്ച് ഇതിൽപരം സന്തോഷം നൽകുന്ന സംഗതി വേറേയില്ല. അതും ക്യൂ പോലും നിൽക്കാതെ കുപ്പി വാങ്ങിച്ചു പോകാനായാൽ ഇരട്ടി സന്തോഷം. ആ വിലയ്ക്ക് കിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് ഒരു യുവാവിന് 40 രൂപയ്ക്ക് ജോണി വാക്കർ വാങ്ങിക്കാനുള്ള അവസരം ലഭിച്ചു. ബെവ്കോയുടെ ഓൺലൈൻ സംവിധാനം വഴിയാണ് 40 രൂപയ്ക്ക ഇരുപതുകാരനായ വിദ്യാർത്ഥി മദ്യം ബുക്ക് ചെയ്തത്.
ഓണ്‍ലൈന്‍ പണമടച്ചശേഷം മൊബൈലില്‍ ലഭിക്കുന്ന കോഡുമായി ബെവ്‌കോ ഔട്ടലെറ്റിലെത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. എന്നാൽ ഇതൊരു സാങ്കേതികമായ പിഴവായതിനാൽ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചറും ഇരുപതുകാരനുമായ യുവാവ് മദ്യം വാങ്ങിയില്ല. പകരം വിവരം എക്‌സൈസ് മന്ത്രി എം. ബി രാജേഷിനേയും ബെവ്‌കോ ഉദ്യോഗസ്ഥരേയും അറിയിച്ചു. യഥാർത്ഥത്തിൽ വെബ്സെറ്റിൽ ഉണ്ടായ ചെറിയ പിഴവാണ് അതിന് കാരണം.

