വാഹന അപകടം മുണ്ടക്കയം കുട്ടിക്കാനം മലയോര ഹൈവേയിൽ 7 കിലോമീറ്റർ നീളത്തിൽ ഗതാഗതം സ്തംഭിച്ചു
മണിക്കൂർ നീണ്ട ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി യാത്രക്കാർ, മലയോര ഹൈവേയിൽ ഇന്ന് രാത്രി 7.30 മണിക്ക് ആരംഭിച്ച ഗതാഗത കുരുക്ക് ഒഴിവായത് വൈകിട്ട് 8.45 മണിയോടെയാണ്. മുറിഞ്ഞപുഴ മുതൽ പെരുവന്താനം വരെ 7 കിലോമീറ്റർ ദൂരത്തിൽ തുടർച്ചയായി ഗതാഗത തടസ്സവും കുരുക്കും ഉണ്ടായതോടെ തീർഥാടകരും വലഞ്ഞു. കിലോമീറ്ററുകൾ നീണ്ട വാഹനനിര കാൽനട യാത്രയ്ക്കുപോലും തടസ്സമായി. ഇടുക്കിയിൽ നിന്ന് വന്ന യാത്രക്കാരുടെ വാഹനം ബ്രേക്ക് നഷ്ടപെട്ട് അപകടത്തിൽ പെട്ടതാണ് ഗതാഗതകുരുക്കിന് കാരണമായത്
