കഞ്ചാവ് കടത്തല്‍ :കാഞ്ഞിരപ്പള്ളി സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിന തടവ്
കഞ്ചാവ് കടത്തികൊണ്ട് വന്ന കേസില്‍ പ്രതിക്ക് മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാഞ്ഞിരപ്പള്ളി ആനക്കല്ല് പിണ്ടിയോക്കരയില്‍ വിഷ്ണു (25) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018 മാർച്ച് 21 ന് പൊൻകുന്നം ചെമ്ബൂപ്പാറ ഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നാണ് 1.150 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന വിജയരാഘവനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.

