ഏന്തയാര്‍ സെന്‍റ് ജൂഡ് പള്ളിയില്‍ യൂദാശ്ലീഹായുടെ നവനാള്‍ തിരുനാള്‍ 19 മുതല്‍ 28 വരെ
സെന്‍റ് ജൂഡ് പള്ളിയില്‍ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും നവനാള്‍ തിരുനാളും 19 മുതല്‍ 28 വരെ നടക്കുമെന്ന് വികാരി ഫാ.സിജോ അറയ്ക്കപ്പറമ്ബില്‍ അറിയിച്ചു.
19ന് വൈകുന്നേരം 4.30ന് ജപമാല, തിരുനാള്‍ കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന. 20ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന- കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം. 21 മുതല്‍ 24 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കം, ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള.

27ന് ഉച്ചകഴിഞ്ഞ് 2.45ന് പള്ളിയിലേക്ക് വിവിധ കൂട്ടായ്മകളില്‍നിന്നും കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, നൊവേന, യൂദാ ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കം, 6.30ന് പ്രദക്ഷിണം, ആകാശ വിസ്മയം. 28ന് വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, നൊവേന, ഒപ്പീസ്, നേർച്ച വിതരണം.


