മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം: പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളിയിലെ വ്യാപാരികള്‍
കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കാലാകാലങ്ങളായി മുന്നറിയിപ്പില്ലാതെ അടിക്കടിയുണ്ടാവുന്ന വൈദ്യുതി മുടക്കത്തിനെതിരേയും വൈദ്യുതി ബോർഡിന്‍റെ അനാസ്ഥയ്ക്കെതിരേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇന്നു രാവിലെ 10ന് വൈദ്യുതി ബോർഡ് ഓഫീസിലേക്ക് ധർണയും പൊതുസമ്മേളനവും നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്‍റ് ബെന്നിച്ചൻ കുട്ടൻചിറയില്‍ അധ്യക്ഷത വഹിക്കും.

രക്ഷാധികാരി മാത്യു ചാക്കോ വെട്ടിയാങ്കല്‍, ജനറല്‍ സെക്രട്ടറി ബിജു പത്യാല, ട്രഷറർ വി.എം. അബ്ദുള്‍ സലാം, വൈസ് പ്രസിഡന്‍റുമാരായ മനോജ് അമ്ബാട്ട്, നജീബ് കാഞ്ഞിരപ്പള്ളി, ജോജി ഗ്ലോബല്‍, അൻസാരി, സെക്രട്ടറിമാരായ സുരേഷ്, ശരീഫ്, ഉണ്ണിമോൻ ചീരൻവേലില്‍, യൂത്ത് വിംഗ് പ്രസിഡന്‍റ് റിജോ ചീരാൻകുഴിയില്‍ എന്നിവർ പ്രസംഗിക്കും.


