വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രി ച്മെന്റ് പ്രോഗ്രാം പീരുമേട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം രമേഷ് ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രി ച്മെന്റ് പ്രോഗ്രാം പീരുമേട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം രമേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സ്പെഷ്യൽ ഇംഗ്ലീഷ് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരിക്കുകയാണ്. സ്കൂൾ സമയങ്ങൾ ഒഴികെ സ്കൂളിൽ രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നു. പിടിഎ അംഗങ്ങളും അധ്യാപകരും അടക്കം കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്. ഇന്ന് സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ധാനിയെൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ് ടി രാജ് , അധ്യാപകരായ സെൽവക്കനി, ദിനകരൻ, പാർവതി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് സ്കിറ്റ്, കരിയോഗ്രാഫി, റെസിറ്റേഷൻ, സ്പീച്ച് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് സ്പെഷ്യൽ ടീച്ചർ തോമസ് അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.
