ഇടുക്കിയെ മാഫിയകൾക്ക് തീറെഴുതി കൊടുത്തോ……
ജില്ലയിലെ ഭരണ സംവിധാനങ്ങളും ഉദ്യോഗസ്ഥ ലോബിയും കൈയഴിഞ്ഞു സഹായിക്കുന്നതോടെ ഇടുക്കി മാഫിയകളുടെ കീഴിൽ. ചൊക്രമുടിയിലും
പരുന്തുംപാറയിലും വാഗമണ്ണിലും അടക്കം
കൈയേറ്റ മാഫിയകൾ ഭൂമി പിടിച്ചടക്കുമ്പോൾ
ഇങ്ങ് കട്ടപ്പനയിൽ അനധികൃത പാറമടയിൽ
പൊട്ടിച്ചു കടത്തുന്നത് ടൺ കണക്കിന് പാറ.
കട്ടപ്പന കറുവാക്കുളത്താണ് അനധികൃത പാറ
ഖനനം നടക്കുന്നത്. പ്രദേശവാസികളുടെ പരാതി
ഉയരുമ്പോൾ റവന്യൂ വകുപ്പും ജിയോളജി
വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകുന്നുണ്ടെങ്കിലും
പറ ഖനനത്തിന് യാതൊരു കുറവുമില്ല.
ഉദ്യോഗസ്ഥരുടെയും ഭരണ തലപ്പത്തുള്ളവരുടെയും ഒത്താശയാണ് ജില്ലയിൽ ഇത്തരം അനധികൃത മാഫിയകൾ പിടിമുറുക്കുന്നതിനു കാരണമായി
ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചൊക്രമുടിയിൽ വ്യാജ പട്ടയം നടക്കം വിതരണം
ചെയ്ത വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പരുന്തുംപാറയിലും
വാഗമണ്ണിലും ഏക്കറുകണക്കിനു സർക്കാർ
ഭൂമിയിലാണ് ജില്ലക്കു പുറത്തു നിന്നുള്ള വൻകിട
മാഫിയകൾ കൈയടക്കിയിരിക്കുന്നത്.
തദ്ദേശീയരായ ആയിരക്കണക്കിനു കർഷകർ
പട്ടയത്തിനായി സർക്കാർ ഓഫീസുകൾ
കയറിയിറങ്ങുമ്പോഴാണ് മാഫിയകൾക്ക് വൻ
തോതിൽ വ്യാജ പട്ടയം ഉദ്യോഗസ്ഥ ലോബി
നിർമിച്ചു നൽകുന്നത്.


