ഹരിത കേരള മിഷൻ കുട്ടിക്കാനം മരിയൻ കോളേജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു
കുട്ടിക്കാനം മരിയൻ കോളേജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു.കേരളമെമ്ബാടും ശാസ്ത്രീയമായ മാലിന്യനിർമ്മാർജ്ജനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരള മിഷൻ ഇങ്ങനെയൊരു സർട്ടിഫിക്കേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.
ഹരിത പെരുമാറ്റച്ചട്ടം പാലിക്കല്‍, മാലിന്യ നിർമാർജന സംവിധാനങ്ങള്‍, ജലസുരക്ഷ, ഊർജ ജൈവ വൈവിധ്യ സംരക്ഷണം, എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ നല്‍കിയത്. ക്യാമ്ബസിലെ പച്ച തുരുത്തുകളുടെയും ജൈവ പച്ചക്കറി കൃഷി, വിദ്യാർത്ഥികള്‍ക്കും, ജീവനക്കാർക്കും നല്‍കുന്ന ബോധവല്‍ക്കരണം. പരിശീലനം, മാലിന്യങ്ങളുടെ തരം തിരിച്ചുള്ള സംസ്കരണം, കമ്ബോസ്റ്റിങ്ങ്, ഇ വേസ്റ്റ് ശേഖരണവും സംസ്കരണവും, ദ്രവ മാലിന്യ സംസ്കരണം, ശുചി മുറികളുടെ ശുചിത്വം എന്നീ മേഖലകളില്‍ കോളേജിലെ സംവിധാനങ്ങളും കാര്യക്ഷമമായ പ്രവർത്തനങ്ങളും

വിലയിരുത്തിയാണ് ഹരിത കേരള മിഷൻ കേരള സർക്കാരിന്റെ ഈ അംഗീകാരം കോളേജിന് നല്‍കിയത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ സാക്ഷ്യപത്രം പ്രിൻസിപ്പല്‍ ഡോ.അജിമോൻ ജോർജ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് എന്നിവർക്ക് കൈമാറി.പഞ്ചായത്ത് വൈ.പ്രസിഡന്റ് ലക്ഷമി ഹെലൻ, വാർഡ് മെമ്ബർ എ.ജെ.തോമസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.


