എന്തേ ഈ റോഡ് ഇങ്ങനെ. യാത്ര തുടങ്ങുമ്ബോള്‍ തന്നെ പന്തിയല്ലെന്ന് മനസിലാകും. കുഴിയെന്ന് പറഞ്ഞാല്‍ പോരാ പാതാളക്കുഴിയെന്ന് പറയണം.എണ്ണിയാല്‍ തീരുമോ അതുമില്ല
എണ്ണിയാല്‍ തീരുമോ അതുമില്ല. കഞ്ഞിക്കുഴി-തിരുവഞ്ചൂർ റോഡില്‍ കണ്ണെത്തുന്നിടത്തെല്ലാം കുഴിയാണ്. ഇനി എത്രകാലം ഈ ദുരിതയാത്ര തുടരണം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കഞ്ഞിക്കുഴി തിരുവഞ്ചൂർ റോഡിലെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. റോഡ് നിറയെ കുഴിയായതോടെ അപകടങ്ങളും പതിവായി. തിരക്കൊഴിവാക്കാൻ പലരും ആശ്രയിക്കുന്ന പൈപ്പ്‌ലൈൻ റോഡിലും ഗർത്തങ്ങള്‍ രൂപപ്പെട്ടു.
പൂവത്തുംമൂട് മുതല്‍ കളക്ടറേറ്റ് വരെ
പൂഴിത്തറപടി മുതല്‍ മോസ്‌കോ വയെുള്ള ഭാഗത്ത് പലയിടങ്ങളായി രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയാണ്. പൂഴിത്തുറ ജംഗ്ഷന് സമീപം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്തകുഴി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും തകർന്നു. പൂവത്തുംമൂട്ടില്‍ തുടങ്ങി കളക്ടറേറ്റില്‍ അവസാനിക്കുന്നതാണ് പൈപ്പ് ലൈൻ റോഡ്. ചെറുവാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണിത്.

