പി.വി. അൻവറിനെതിരെ ഷാജൻ സ്കറിയ കാഞ്ഞിരപ്പള്ളി കോടതിയില്‍

പി.വി. അൻവർ എം.എല്‍.എക്കെതിരെ താൻ പൊലീസില്‍ നല്‍കിയ പരാതികളില്‍ തുടർനടപടികളുണ്ടായില്ലെന്ന് ആരോപിച്ച്‌ ‘മറുനാടൻ മലയാളി’ പോർട്ടല്‍ ഉടമ ഷാജൻ സ്കറിയ കോടതിയെ സമീപിച്ചു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അൻവറിന്‍റെ പേര് പരാമർശിച്ച്‌ മറുനാടൻ മലയാളിയിലൂടെ വാർത്തകള്‍ സംപ്രേഷണം ചെയ്തതിന്‍റെ പേരില്‍ തന്‍റെ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോയില്‍ മതസ്പർധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി.

താൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച്‌ അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണെന്നും ഹരജിയിലുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *