എരുമേലി KSRTC ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ താൽകാലിക ടാറിങ്ങിന് അനുമതി ലഭിച്ചെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ
എരുമേലി KSRTC ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ താൽകാലിക ടാറിങ്ങിന് അനുമതി ലഭിച്ചെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പഴയിടം- ചേനപ്പാടി- എരുമേലി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെ പൂർണ്ണമായും റീ ടാർ ചെയ്യുന്നതിന് 1 കോടി 30 ലക്ഷം രൂപാ അനുവദിച്ച്
അതിന്റെ നടപടിക്രമങ്ങൾ ടെണ്ടർ നടപടികളിലേക്ക് എത്തുന്ന അന്തിമഘട്ടത്തിൽ ആണ്. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി കാരണമാണ് താമസം നേരിട്ടത്.ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതും പൊതുജനാവശ്യം പരിഗണിച്ചും PWD ചീഫ് എൻജിനീയറക്ക് അടിയന്തിര ആവശ്യം പരിഗണിച്ച് എം എൽ എ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെകുഴിയടക്കൽ ടാറിങ് പ്രവർത്തികൾ നടക്കും എന്നും ബഹു എം എൽ എ പറഞ്ഞു..

