കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തുന്ന ജനങ്ങൾക്ക് അപകട കെണിയായി ആശുപത്രി വളപ്പിലെ കുഴി കണ്ണടച്ച് അധികാരികൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിലെ രൂപപ്പെട്ട വൻകുഴി അപകട കെണിയായി മാറുന്നു മെയിൻ റോഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പോകുന്ന റോഡിൽ പോസ്റ്റ്മോർട്ടം മുറിക്ക് മുന്നിലായി ടൈൽ ഇളകി രൂപപ്പെട്ടിരിക്കുന്ന വൻകുഴി അപകട കെണിയായി മാറുകയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള റോഡിൽ തന്നെ രൂപപ്പെട്ടിരിക്കുന്ന ഈ കുഴി യിൽ രോഗികളെയും കൊണ്ട് വരുന്ന വാഹനങ്ങൾക്കും സന്ദർശകരുടെ വാഹനങ്ങൾക്കും കെണിയായി

മാറിയിരിക്കുകയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഈ കുഴിയിൽ വീണ് അപകടം സംഭവിക്കുവാൻ വളരെ സാധ്യതയുണ്ട് മാസങ്ങളായി രൂപപ്പെട്ട ഈ കുഴി കണ്ടിട്ടും ആശുപത്രി അധികാരികളും, ആശുപത്രി വികസന സമിതിയും,ജനറൽ ഹോസ്പിറ്റലിന്റെ ചുമതലയുള്ള വാഴൂർബ്ലോക്ക് പഞ്ചായത്തും ഇതുവരെയും ഈ കുഴി അടക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല അടിയന്തരമായി അധികാരികളുടെ ഇടപെട്ട് ഈ കുഴി അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *