മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഡോ : രാജൻ എ ജെയ്ക്ക് മിസോറം സംസ്ഥാന സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മുണ്ടക്കയം സ്വദേശി ഡോ : രാജൻ എ ജെയെ മിസോറം സംസ്ഥാന സർക്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു; രാജനെ തേടിയെത്തിയത് 25 വർഷമായി മിസോറാമിലെ പിന്നോക്കമേഖലയിൽ നടത്തുന്ന സേവനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം

വിധവകളുടെയും അനാഥരുടെയും വീടുകൾ നന്നാക്കി നൽകുക, ജില്ലാ ജയിലിലെ തടവുകാർക്കായി സംഘടിപ്പിക്കുന്ന ക്ലാസുകളും, സേവന പ്രവർത്തനങ്ങളും,ഗ്രാമപ്രദേശങ്ങളിലെ
ജലസംഭരണികളുടെ ശോച്യാവസ്ഥ
പരിഹരിക്കൽ, കോവിഡ് സമയത്ത് കോവിഡ്
സെന്ററുകളിൽ പോയി രോഗികൾക്ക്
ആവശ്യമായ സഹായങ്ങൾ നൽകുക,
ആരോഗ്യപ്രവർത്തകർക്കൊപ്പം നിന്ന്
പ്രവർത്തിക്കുക, ജയിലിൽ കഴിയുന്ന
തടവുകാർക്കായി ക്ലാസ്സുകൾ സംഘടിപ്പിക്കുക, മ്യാൻമർ, മണ്ണിപ്പൂർ തുടങ്ങിയ കലാപ ബാധിത പ്രദേശങ്ങളിൽനിന്ന് വന്ന് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷ്യ
വസ്തുക്കളും, മരുന്നുകളും എത്തിച്ചു നൽകുക, തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് മിസോറാമിന്റെ പിന്നോക്ക മേഖലകളിൽ കഴിഞ്ഞ 25 വർഷമായി രാജന്റെ നേതൃത്വത്തിലുള്ള സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റ് നടത്തിവരുന്നത്. സ്കൂളിലെ എൻഎസ്എസ് കോർഡിനേറ്റർ കൂടിയാണ് ഡോ. രാജൻ എ ജെ.

Leave a Reply

Your email address will not be published. Required fields are marked *