മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കുഴി, കുഴി, കുഴി….ബസ് സ്റ്റാൻഡിൽ ചെറുതും വലുതുമായി 23 കുഴികൾ കേരള ടുഡേ ടീം എണ്ണിയത്…. റോഡിലെ കുഴി പോരാഞ്ഞിട്ട് സ്റ്റാന്‍ഡിലെ കുഴിയും സഹിക്കണമെന്നാണോ???
പ്രതിദിനം ന്നൂറിലേറെ ബസുകൾ കയറിയിറങ്ങുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിറയെ കുഴികൾ. മഴ കനത്തതോടെ ടാറിങ് ഇളകിയുണ്ടായ ചെറിയ കുഴികൾ വൻകുഴികളായി മാറിയത്. ബസ് ഡ്രൈവർമാർക്കും ബസ് കയറാനെത്തുന്ന യാത്രക്കാർക്കും കുഴികളുണ്ടാക്കുന്ന ദുരിതം ചെറുതല്ല. ടയറുകൾ കുഴിയിൽ പതിക്കുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതും നിത്യസംഭവമായി. മഴക്കാലത്തിനു മുൻപു തന്നെ ബസ് സ്റ്റാൻഡ് യാഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് പൂർണമായി തകർന്നതിനു കാരണമെന്നാണ് ബസുടമകളും യാത്രക്കാരും ആരോപിക്കുന്നത്,
റോഡിലെ കുഴി പോരാഞ്ഞിട്ട് സ്റ്റാന്‍ഡിലെ കുഴിയും സഹിക്കണമെന്നതാണ് ഇപ്പോള്‍ അവസ്ഥ. ബസുകള്‍ക്കും അതിനുള്ളിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടും കേടുപാടും ചെറുതല്ല. മഴ കൂടി പെയ്താല്‍ പിന്നെ പറയണ്ട,, കുഴിയേതാ കുളമേതാ എന്ന് സംശയിച്ചുപോകും. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവിശ്യം

