ചോറ്റി ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും വിവിധ കലാ പരിപാടികളും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി
ചോറ്റി ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും വിവിധ കലാ പരിപാടികളും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി .
പ്രസിഡൻ്റ് റ്റി.ജെ. തോമസിൻ്റെ അധ്യക്ഷതയിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു . മുണ്ടക്കയം എസ്ഐ വിപിൻ കെ വി ,പാറത്തോട് പഞ്ചായത്ത് മെമ്പർ വിജയമ്മ വിജയലാൽ എന്നിവർ ക്ലാസ് നയിച്ചു . കെ.പി സുരേന്ദ്രൻ നായർ , കെ കെ ചന്ദ്രൻ ,വിപിൻ അറക്കൽ ,കെ പി അജി എന്നിവർ നേതൃത്വം നൽകി . യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും , സാഫ് ഗെയിംസിൽ വെങ്കലം നേടിയ ജൂവൽ തോമസിനേയും ആദരിച്ചു .
