കോൺഗ്രസ്സ് മുണ്ടക്കയം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മുണ്ടക്കയം : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക. രാഷ്ട്രീയ ഗൂഢാലോചന നടത്തി തൃശൂർ പൂരം കലക്കിയവർക്കെതിരെ നടപടി സ്വീകരിക്കുക. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുണ്ടക്കയം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ ബിനു മറ്റക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൽ, ഡിസിസി നിർവാഹക സമതി അംഗം റോയി കപ്പിലുമാക്കൽ ഡിസിസി മെമ്പർ അയൂബ്ഖാൻ, മണ്ഡലം പ്രസിഡന്റ്മാരായ
കെ എസ് രാജു, റെജി അമ്പാറ, സി എ തോമസ്, ജോയി പൂവത്തുങ്കൽ, കൊരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി സാബു, ടി ടി സാബു,, ഷെഹിം വിലങ്ങുപാറ, മെർലിൻ ടോംസ്, പികെ രമേശൻ,മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, ഡാനി ജോസ്,വിജയമ്മ ബാബു,ബെന്നി ചേറ്റുകുഴി, ടോംസ് കുര്യൻ, സുനിൽ മണ്ണിൽ,ഷീബ ഡിഫായിൻ,സൂസമ്മ മാത്യു ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ തടത്തിൽ, എന്നിവർ സംസാരിച്ചു
ഫോട്ടോ അടിക്കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *