മുണ്ടക്കയത്തെ ജനങ്ങൾ സ്ഥിരം പരാതി പറയുന്ന പ്രശ്നമാണ് പുത്തൻചന്ത റോഡിലെ പാതാളത്തോളം താഴ്ന്ന കുഴി…. കുഴി അടച്ചേ മതിയാവു…
മുണ്ടക്കയത്തെ ജനങ്ങൾ സ്ഥിരം പരാതി പറയുന്ന പ്രശ്നമാണ് പുത്തൻചന്ത റോഡിലെ പാതാളത്തോളം താഴ്ന്ന ഒരു കുഴി. ശബരിമല പ്രധാന റോഡിലെ ഈ കുഴി മൂടാൻ ദേശീയപാതാ അധികൃതർക്കായിട്ടില്ല. ഇനി എന്നുമൂടുമെന്ന് കണ്ടറിയണം.ലോറിയടക്കം എത്രയോ വാഹനങ്ങൾ ഇതിനകം ഈ കുഴിയിൽ വീണിരിക്കുന്നു. ഇതിന് ഒരു പരിഹാരം ഉടൻ കാണണം എന്ന് ആവിശ്യപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി കേരള ടുഡേ ന്യൂസ് മുണ്ടക്കയം ബ്യൂറോ, പരാതിയിൽ മേൽ ഉടൻ നടപടി ഉണ്ടാവും എന്നും മന്ത്രിയുടെ ഓഫീസ്നിന്ന് അറിയിപ്പ്
