25 ഓളം പേരിൽ നിന്നും പണം തട്ടിയ വിസാ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ
കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ ജില്ലകളിൽ നിന്നും വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിലെത്തിയാണ് പാലാ പോലീസ് കട്ടപ്പന സിയോൺ ട്രാവെൽസ് ഉടമ തങ്കമണി സ്വദേശി കാരിക്കക്കുന്നേൽ റോബിൻ ജോസ് (35) നെ അറസ്റ്റ് ചെയ്തത്. ഇറ്റലിയിൽ കൊണ്ടുപോകാനായി പാലാ സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് പാലാ പോലീസ് കേസ്എടുത്തത്. ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വീസ രേഖകൾ വ്യാജമായതിനാൽഇറ്റലിയിൽ എത്താനായില്ല. തുടർന്ന് നാട്ടിലെത്തി കട്ടപ്പന പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല. പണം തിരികെ കൊടുക്കാമെന്നു പ്രതി പറഞ്ഞതിനാലാണ് കേസ് എടുക്കാതിരുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതിനെ തുടർന്ന് പരാതിക്കാരൻ പാലാ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകുകയായിരുന്നു.
പാലാ SHO ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി കോട്ടയം സബ് ജയിലിൽ റിമാൻഡ് ചെയ്തു.
