കോട്ടയത്ത് ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തില്‍ മുങ്ങി; രാത്രിയിലായതിനാല്‍ വൻ അപകടം ഒഴിവായി
കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തില്‍ മുങ്ങി. രണ്ടുമാസം മുൻപ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച റസ്റ്റോറന്റാണ് വെള്ളത്തില്‍ മുങ്ങിയത്. തിങ്കളാഴ്ച രാത്രി റസ്റ്റോറൻറ് അടയ്ക്കുന്നത് വരെ കുഴപ്പമില്ലായിരുന്നെന്നും രാത്രിയിലാണ് ബോട്ട് മുങ്ങിയതെന്നും കുടുംബശ്രീ പ്രവർത്തകർ പറഞ്ഞതായി കോട്ടയം നഗരസഭ 29 വാർഡ് കൗണ്‍സിലറായ ജയചന്ദ്രൻ പറഞ്ഞു. ഉച്ചസമയങ്ങളില്‍ അടക്കം വലിയ തിരക്കുണ്ടാവാറുള്ള ഇടമാണിത്. അപകടം നടന്നത് രാത്രിയിലായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
