കരിനിലം പശ്ചിമ കൊട്ടാരംകട റോഡ് വിവാദം കൊഴുക്കുന്നു. പൂഞ്ഞാർ എം. എൽ. എ. ക്ക് കോൺഗ്രസിന്റെ മറുപടി… കളത്തിൽ ഇറങ്ങാൻ ഒരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി
മുണ്ടക്കയം. ഓണനാളിൽ പൂഞ്ഞാർ എം. എൽ. എ. യുടെ വീട്ടിൽ കരി നിലം പച്ചിമാ കൊട്ടാരംകട റോഡ് നന്നാക്കാത്തതിൽ പ്രേതിക്ഷേധിച്ചുകൊണ്ട് ജാൻസിതൊട്ടിപ്പാട്ട്, സിനിമോൾ തടത്തിൽ എന്നീ കോൺഗ്രസ് മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാരെ പങ്കെടുപ്പിച്ചുകൊണ്ട് പഴം കഞ്ഞി കുടിച്ചു കൊണ്ട് ഒരു സമരം നടത്തിയതുമായി ബന്ധപ്പെട്ടു പൂഞ്ഞാർ എം. എൽ. എ. രണ്ടു കോൺഗ്രസ് വനിതാ മെമ്പർ മാരെ കുറിച്ച് നടത്തിയ പരാമർശ്വ ത്തിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി പ്രസിഡന്റ കെ. എസ്. രാജു മറുപടിനൽകി.
സിനിമോൾ, ജാൻസി തൊട്ടിപ്പാട്ട് എന്നീ മെമ്പർമാരുടെ നേതൃത്വത്തിൽ സമരം ചെയുന്നത് തനിച്ചല്ലെന്നും അവർക്കു ജനങ്ങളോടൊപ്പം കോൺഗ്രെസ് പാർട്ടിനേതൃത്വം നൽകുന്ന യുഡിഫ്ന്റെ പൂർണ പിന്തുണ ഉണ്ടെന്നും, അവരെയുo, ജെനങ്ങൾ തിരഞ്ഞെടുതതുകൊണ്ട് ആ ഉത്തര വാദിത്വം അവർക്കാണിക്കുന്നു എന്നുമാത്രമേ ഉള്ളു എന്നും പ്രെസ്ഥാവിച്ചു. മറ്റുള്ള റോഡുകൾ നന്നാക്കി എന്നു പറഞ്ഞു തടിതപ്പുന്ന എം. എൽ. എ. ഈ റോഡ് നന്നാക്കുവാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ചോദിച്ചു.

പല പദ്ധതികളും നടപ്പിലാക്കി എന്ന് എം. എൽ. എ പറയൂമ്പോൾ പല പദ്ധതി കളും പൂർത്തിയാക്കിയതായുo, നടപ്പിലാക്കിയതായുo ഞങ്ങൾക്ക് അറിവില്ല. അഞ്ചു വർഷത്തിന് മുകളിലായി പൊട്ടിപോളിഞ്ഞു കിടക്കുന്ന ഈ ഭാഗത്തു എം. എൽ. എ. വന്ന് ഒരു സംവാദത്തിനു തയാറുണ്ടോ എന്നും,ഈ റോഡ് അടിയന്ദിരമായി നന്നാക്കുവാൻ തയാറായില്ലെങ്കിൽ യുഡിഫ് ഈ സമരം ഏറ്റെടുക്കുമെന്നും കെ. എസ്. രാജു പ്രെസ്ഥാവിച്ചു.


