കോട്ടയത്ത്‌ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കോട്ടയം : ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാം മൈല്‍ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂര്‍ കുന്നേല്‍ പിടിക ഭാഗത്ത് പായിപ്ര വീട്ടില്‍ റ്റിവി രാമചന്ദ്രന്‍ ( 58) ആണ് മരിച്ചത്.

കഴിഞ്ഞ വൈകിട്ട് 7.30 മണിയോടുകൂടി 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും – ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 ഓടുകൂടി മരിക്കുകയായിരുന്നു . ഭാര്യ. കവിത ഏറ്റുമാനൂര്‍ കാരുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ശ്രീലക്ഷ്മി, സേതു ലക്ഷ്മി. സംസ്‌കാരം ഇന്ന് 22/ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *