കേരള ടുഡേ റിപ്പോർട്ട് ചെയ്ത് മുണ്ടക്കയം ടൗണിലെ 2 പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം…..
മുണ്ടക്കയം ബൈപാസില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മതിയായ ഡ്രെയിനേജ് സംവിധാനത്തിന് 17 ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു
ബൈപാസിലെ വെള്ളക്കെട്ട് വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന്‍റെ വശത്ത് രണ്ട് കലുങ്കുകള്‍ക്കിടയിലായി 200 മീറ്റർ നീളത്തില്‍ ഓട നിർമിക്കുന്നതിന് 17 ലക്ഷം രൂപ അനുവദിച്ചത്. ഓട നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ടെൻഡർ നടപടികള്‍ പൂർത്തീകരിച്ച് പരമാവധി വേഗത്തില്‍ ഓട നിർമാണം പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും എംഎല്‍എ അറിയിച്ചു.

ഇതുകൂടാതെ മുണ്ടക്കയം ഗാലക്സി ജംഗ്ഷനും പോസ്റ്റ്‌ഓഫീസ് ജംഗ്ഷനുമിടയില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 32 ലക്ഷം രൂപ അനുവദിച്ച് പുതിയ കലുങ്ക് നിർമിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു


