ജോസ് കെ മാണി തന്തയെ തല്ലിയെന്ന് പി സി ജോർജ്;അവസാന കാലത്ത് കട്ടൻ ചായ പോലും കിട്ടിയില്ല:പി സി ജോർജ്
പാലാ :ജോസ് കെ മാണി തന്തയെ തല്ലിയെന്ന് പി സി ജോർജ് ;അങ്ങേരു ഒരു പാവമായിരുന്നു.മകൻ അപ്പനെ തല്ലി അത് ഞാൻ പിന്നീട് ഒരു അവസരത്തിൽ പറയാം ഇപ്പോൾ ഇത്രയുമേ പറയുന്നുള്ളൂ.ആകാശാന കാലത്ത് കട്ടൻ ചായക്ക് പോലും ബുദ്ധിമുട്ടി .അവനും അവന്റെ ഭാര്യയും കൂടി മാണി സാറിന്റെ അവസാന കാലത്ത് അദ്ദേഹം ശരിക്കും പെട്ട് പോയി.മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ സംസാരിയ്ക്കുകയായിരുന്നു ബിജെപി നേതാവ് പി സി ജോർജ്.
വീട്ടിൽ കിടന്നു ചാകാൻ പറ്റിയില്ല.അവസാനം എറണാകുളത്ത് കെട്ടിച്ച മകടെ അങ്ങയിരുന്നു താമസം ഒക്കെ ഞാൻ തുറന്നു പറയുന്നുണ്ട് .മാണിസാർ എന്ന അഴിമതിക്കാരനാ.അഞ്ച് കോടി കിട്ടുന്ന ഒരു കാര്യത്തിന് പതിനായിരം കൊണ്ട് പോയി കൊടുത്താലും അങ്ങേരു അത് മേടിച്ചു വയ്ക്കും.അത്രയുമേ ഉള്ളൂ .എന്നാൽ പി ജെ ജോസഫ് കാശ് വാങ്ങിക്കും അയാൾക്ക് 90 ഏക്കറുള്ളയാളാ .എന്നിട്ടും അഴിമതിയാ.

കേരളാ കോൺഗ്രസ് പിരിച്ചു വിടണം .പണ്ട് പി ടി ചാക്കോ പീച്ചിയിൽ പോയ കഥയൊക്കെ ഞാൻ പറയുന്നില്ല .ആൾക്കാർ മറന്നെങ്കിൽ മറന്നോട്ടെ,ഞാനായിട്ട് അത് പറയുന്നില്ല .ഈ കെ എം ജോർജ് ആരാ .ദീപികയിൽ ക്ലർക്ക് ആയിരുന്നു.കേരളാ കോൺഗ്രസിലെത്തി .ഹാർട്ട് അറ്റാക്ക് വരുത്തി കൊന്നു.അതാ ഞാൻ പറഞ്ഞത് കേരളാ കോൺഗ്രസ് പിരിച്ചു വിടണമെന്ന്.
മീറ്റ് ദി പ്രസ്സ് പരിപാടിയിൽ തങ്കച്ചൻ പാലാ സ്വാഗതവും എബി ജെ ജോസ് ആശംസയും പ്രിൻസ് ബാബു കൃതജ്ഞതയും അർപ്പിച്ചു.


