കോട്ടയം ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് 2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ

മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇ പോസ് സംവിധാനം വഴി ഇ.കെ.വൈ.സി. അപ്‌ഡേഷൻ ചെയ്തവരും റേഷൻ കടകളിൽ പോയി വീണ്ടും ഇ.കെ.വൈസി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. ഇ.കെ.വൈസി മസ്റ്ററിംഗ് ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തീകരിക്കേണ്ടതിനാൽ ജില്ലയിലെ മുൻഗണന (മഞ്ഞ, പിങ്ക്) കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ സെപ്്റ്റംബർ 24ന് മുമ്പായി വാങ്ങേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക ഫോൺ:- 0481 2560371
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നു വരെയുള്ള റേഷന് വിതരണവും, കെ.വൈ.സി. മസ്റ്ററിംഗ് സമയക്രമവും താഴെ പറയും പ്രകാരമായിരിക്കും.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്കു 12.00 മണി വരെ: റേഷൻ വിതരണവും ഇ.കെ.വൈസി. മസ്റ്ററിംഗും ഉണ്ടായിരിക്കും.
ഉച്ചയ്ക്കു 12 മണി മുതൽ ഒരു മണി വരെ: ഇ.കെ.വൈസി. മസ്റ്ററിംഗ് മാത്രം
ഉച്ചയ്ക്കു മൂന്നുമണി മുതൽ നാലുമണി വരെ: ഇ.കെ.വൈസി. മസ്റ്ററിംഗ് മാത്രം
നാലുമണി മുതൽ വൈകിട്ട് ഏഴുമണിവരെ: റേഷൻ വിതരണവും ഇ.കെ.വൈസി. മസ്റ്ററിംഗും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *