ടേക്ക് എ സ്മാൾ മദ്യപാനം…. മുണ്ടക്കയം ബൈപാസിൽ വഴിയാത്രക്കാർക്കായി ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രം സാമൂഹിക വിരുദ്ധർക്ക് മദ്യപിക്കാൻ ഒരിടം…
മുണ്ടക്കയം ബൈപാസ് പാതയോരത്ത് കൊട്ടിഘോഷിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം പണി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും ശെരിയായ രീതിയിൽ ഉപയോഗിക്കാൻ ആവുന്നില്ല, ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ട് നാളേറെയായെങ്കിലും നടപടികൾ അകലെയാണ്. . രാത്രിയായാൽ നാട്ടുകാർക്ക് പുറത്തിറങ്ങി ദേശീയപാതയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഒട്ടേറെ തവണ പരാതികൾ ഉയർന്നിരുന്നു,
മദ്യക്കുപ്പികൾ കെട്ടിടത്തിന് ചുറ്റും ചിതറിക്കിടപ്പുണ്ട്, ഇത് സ്ഥിരം മദ്യപാന സ്ഥലമായി മാറിയിരിക്കുകയാണ്, ഇവിടെ കുറച്ച് മാസങ്ങൾ ഹോട്ടൽ പ്രവർത്തിച്ചിരുന്നു തുടർന്ന് പൂട്ടി പോവുകയും ചെയ്തു, വഴിയോര വിശ്രമ കേന്ദ്രത്തിന്റെ സമീപത്തായി പുതിയതായി തുറന്ന ഓപ്പൺ ജിം പ്രവർത്തിക്കുന്നത് ഇവിടെ എത്തുന്ന സ്ത്രികൾക്ക് മദ്യപാന സംഘത്തെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്,

