കണ്ണീർ മുഖമായി ഇരട്ടയാർ… തെരച്ചിൽ ഇന്ന് പുനരാരംഭിച്ചു, ഇരട്ടയാർ ടണൽ പരിസരത്താണ് രണ്ടാം ദിവസം വീണ്ടും തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്
കുട്ടികളെ കാണാതായ ഇരട്ടയാർ ടണൽ പരിസരത്താണ് രണ്ടാം ദിവസം വീണ്ടും തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെയാണ് ഇരട്ടയാർ ടണൽ മുഖത്ത് ഒഴുക്കിൽ പെട്ട് കുട്ടികളെ കാണാതായത്. കായംകുളം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഉപ്പുതറ സ്വദേശിയായ വിദ്യാർത്ഥിക്കായി അഞ്ചുരുളിയിൽ തിരച്ചിൽ നടത്തിയിരുന്നു. സ്‌കൂബ ടീം ഉൾപ്പെടെ എത്തിയാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ രാത്രിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു
