കോട്ടയത്ത് പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി

കോട്ടയം: പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി. വയർ വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, കുട്ടിയെ സ്‌കാനിംങ് അടക്കമുള്ള പരിശോധനകൾക്കും പ്രഥമ ശുശ്രൂഷകൾക്കും വിധേയയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

പാമ്പാടി സ്വദേശിനിയായ 14 കാരിയാണ് ഇന്ന് ഉച്ചയോടെ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. കടുത്ത വയർവേദനയാണ് എന്ന് കുട്ടി അറിയിച്ചതോടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്ന്, ഇവർ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ച ശേഷം, വിവരം പാമ്പാടി പൊലീസിനു കൈമാറി.

പാമ്പാടി പൊലീസ് തുടർന്ന് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വിവരം ചോദിച്ചറിഞ്ഞു. തുടർന്ന്, കുട്ടിയുടെ ബന്ധു തന്നെയാണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കും. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *