ഓണക്കളികളും, അത്തപൂക്കളവും ഒരുക്കി ഓണമാഘോഷിച്ച് SNDP യോഗം ഹൈറേഞ്ച് യൂണിയൻ മുക്കുളം…
SNDP യോഗം ഹൈറേഞ്ച് യൂണിയൻ മുക്കുളം Reg.No:1323 ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 37-മത് ഓണാഘോഷ പരിപാടികൾ ഒരു വൻ വിജയമാക്കിയ ശാഖായോഗം പ്രവർത്തകർക്കും വനിതാ സംഘം പ്രവർത്തകർ യൂത്ത് മൂവ് മെന്റിലെയും ബാലജന യോഗത്തിലെയും ചുണകുട്ടന്മാർക്കും ഈ നാട്ടിലെ നല്ലവരായ നാട്ടുകാർക്കും യൂത്ത് മൂവ് മെൻറ് പ്രസിഡന്റ് അനീഷ് ജനാർദ്ദൻ നീറ്റോഴുക്കത്തും ,വൈസ് പ്രസിഡന്റ് പ്രദീഷ് തുണ്ടത്തിൽ,സെക്രട്ടറി ലൈജു കുറുക്കൻ പാറയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി. ക്ഷേത്രം മേൽശാന്തിയുടെ അനുഗ്രഹ പ്രേഭാക്ഷണത്തോടെ ബഹു.ശാഖായോഗം പ്രസിഡന്റ് ശ്രീ.കെ.കെ സുരേന്ദ്രൻ അവർകൾ തിരിതെളിയിച്ചു ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.ശേഷം 5.പിഎം ന് നടന്ന പൊതു സമ്മേളനത്തിൽ വിജയികൾക്കും പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാന വിതരണം നടത്തി.ഈ വർഷത്തെ സമ്മാന കൂപ്പൺ വിജയികളെയും തിരഞ്ഞെടുത്തു.ഒന്നാം സമ്മാനം നേടിയത്
യൂത്ത് മൂവ് മെൻറ് നൽകിയ ഗോൾഡ് കോയിൻ കൂപ്പൺ നമ്പർ 49 നും രണ്ടാം സമ്മാനം ചെന്നിത്ത് ടോട്ടൽ നൽകിയ ഇലക്ട്രിക്ക് അയൺ ബോക്സ് ലഭിച്ചത് കൂപ്പൺ നമ്പർ 51നും മൂന്നാം സമ്മാനം ആൽഫ ഗാർമെൻറ്സ് ഏന്തയാർ നൽകുന്ന ഓണപ്പുടവ അടിച്ചത് കൂപ്പൺ നമ്പർ 34നും ആണ് സമ്മാനാർഹർ യൂത്ത് മൂവ് മെൻറ് ഓഫീസുമായി ബന്ധപ്പെടാൻ പ്രസിഡന്റ് അനീഷ് ജനാർദ്ദൻ അറിയിച്ചു.

അത്തപൂവിടൽ മത്സരത്തിന് ഒന്നാം സമ്മാനം നേടിയവർക്ക് ലൈഫ് കെയർ ലബോറട്ടറി കൂട്ടിക്കൽ റോഡ് മുണ്ടക്കയം നൽകിയ എവറോളിംഗ് ട്രോഫിയും 1000 രൂപാ ക്യാഷ് അവാർഡും,രണ്ടാം സമ്മാനം നേടിയ ടീമിന് വയലറ്റ് ഓർക്കിഡ് ഡിജിറ്റൽ പ്രെസ്സ് മുണ്ടക്കയം നൽകിയ എവറോളിംഗ് ട്രോഫിയും 500/-രൂപാ ക്യാഷ് അവാർഡും മൂന്നാം സമ്മാനത്തിന് സുനിൽസാർ പുത്തൻപുരക്കൽ നൽകിയ ട്രോഫിയും 250 രൂപാ ക്യാഷ് അവാർഡും പൊതു സമ്മേളനത്തിൽ വച്ചു നൽകി.


