കാഞ്ഞിരപ്പള്ളിയിൽ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി അപകടം
കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് മുൻപിൽ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി അപകടം. സ്കൂട്ടർ യാത്രികനായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം 9 മണിയോടെയായിരുന്നു സംഭവം.
പേട്ട സ്കൂൾ ജംഗ്ഷന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ തലയിലും കയ്യിലും ഉൾപ്പെടെ പരിക്കേറ്റു.

അതേസമയം സ്കൂട്ടർ യാത്രകൻ മദ്യപിച്ചിരുന്നതായും, അപകടം നടന്ന ഉടനെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ ആരംഭിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.


