മുണ്ടക്കയം ചോറ്റിയ്ക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് അപകടം, ഓട്ടോ നിർത്താതെ പോയി ബൈക്ക് യാത്രികൻ റോഡിൽ കിടന്നത് 15 മിനിറ്റ് ഒടുവിൽ കെ.എസ്.ആർ.ടി.സി ആംബുലൻസായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേയ്ക് പാഞ്ഞു..
കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മുണ്ടക്കയം ബസ് തിങ്കളാഴ്ച ‘ആംബുലൻസായി’. അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ കുറെദൂരം ഓടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുണ്ടക്കയം ചോറ്റിയ്ക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചു അപകടം സംഭവിച്ചത്, ഓട്ടോ മറ്റൊരു വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റിയതാണ് അപകട കാരണം എന്നാൽ ബൈക്കിൽ ഇടിച്ച ഓട്ടോ നിർത്താതെ പോയി എന്നാണ് ബൈക്ക് യാത്രക്കാരൻ പറയുന്നത്,എന്നാൽ ഓട്ടോ അപകടത്തിൽ പെട്ടതിന്ശേ ഷം മുൻ ഭാഗം തകർന്നതിനാൽ ഓടാൻ സാധിക്കാതെ വരുകയാണ് ചെയ്തത് , അപകടത്തിന് ശേഷം 15 മിനിറ്റോളം ബൈക്ക് യാത്രക്കാരൻ റോഡിൽ കിടന്നു എന്നും പറയുന്നു,എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല, തുടർന്ന്പൊൻകുന്നത്തു നിന്നും മുണ്ടക്കയത്തെയ്ക്ക് എത്തിയ കെ .എസ്.ആർ.ടി.സി ബസ് ആംബുലൻസായി, ബസ് ജീവനക്കാർ യുവാവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.വണ്ടിപെരിയാർ സ്വേദേശിയാണ് ബൈക്ക് യാത്രക്കാരൻ…. കൂടുതൽ വിവരങ്ങൾ ഉടൻ
