കരിനിലം-പശ്ചിമ-കൊട്ടാരംകട- കുഴിമാവ് നിവാസികൾക്ക് ഈ ഓണത്തിന് കുമ്പിളിൽ പഴങ്കഞ്ഞി… മലയാളി ഓണം ഉണ്ണുമ്പോൾ, പൂഞ്ഞാർ എം എൽ എയുടെ വീടിന് മുൻപിൽ പഴങ്കഞ്ഞി കുടിച്ചുകൊണ്ട് ഒരു നാടിന്റെ പ്രതിഷേധം…
കരിനിലം-പശ്ചിമ-കൊട്ടാരംകട- കുഴിമാവ് കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ഈ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. ഇതിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഏഴിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡില്‍ നാളികേരമുടച്ച് പ്രതിഷേധിച്ചിരുന്നു. അതിനുശേഷം ബന്ധപ്പെട്ട അധികാരികളുടെയും എംഎല്‍എയുടെയും അടുത്ത് സമരസമിതി അംഗങ്ങള്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുകയും പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തി റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ യാതൊരു നടപടിയും ഇതുവരെ നടപ്പാകാതെ വന്നതോടെയാണ് രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി ഇന്ന് തിരുവോണനാളില്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയുടെ വസതിക്ക് മുന്പില്‍ സമരസമിതി അംഗങ്ങള്‍ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്,

ചെയർമാൻ സിനിമോൾ തടത്തിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് ചെയർമാൻ സുതൻ മുകളേൽ സ്വാഗതം ആശംസിച്ചു കൺവീനർ ജാൻസി തൊട്ടിപ്പാട്ട് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു . സെക്രട്ടറി അഖിലേഷ് ബാബു കൃതജ്ഞത രേഖപെടുത്തി. സന്തോഷ് അഭയം ഓട്ടോ, പ്രസാദ് പശ്ചിമ, സുരേഷ് പശ്ചിമ, റോബിൻ കൊട്ടാരം കട,ജോസഫ് കൊട്ടാരം കട, അഖിൽ പ്ലാക്കൽ, പ്രസാദ് പ്ലാക്കപ്പടി, സലിം കരിനിലം, റെജി കൊട്ടാരം കട, അജോയ് 504 ടോപ് എന്നിവർ നേതൃത്വം നൽകി


