കുമളിയിൽ എംഡിഎംഎ വേട്ട 60gm എംഡിഎംഎയുമായി കുമളി സ്വദേശികളായ 2 പേർ അറസ്റ്റിൽ
കുമളിയിൽ ഓണത്തിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനയിൽ 60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. കുമളി സ്വദേശികളായ പറങ്ങാട്ടുവീട്ടിൽ ബിക്കു (42), ചെമ്പാനയിൽ അനൂപ് വർഗീസ് (37) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 1.30 ഓടെ ഒന്നാം മൈലിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മൂന്ന് പേരാണ് വാഹത്തിലുണ്ടായിരുന്നത്. ഒരാൾ ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ ഡാഷ് ബോഡിൽ കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് കടത്താനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായും ഇത് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

