പീരുമേട് പാമ്പനാർ കൊടുവയിൽ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു.അപകത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊടുവ സ്വദേശിനി എസ്‌തർ ( 60 ) ആണ് മരിച്ചത്.വാഹനത്തിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.