മുണ്ടക്കയത്ത് പെര്‍മിറ്റ് നല്‍കിയ ഓട്ടോ ഓടിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി….മുണ്ടക്കയത്ത് ഓടിയാൽ ഓട്ടോ കത്തിച്ചു കളയുമെന്ന് ഭീഷണിയും
മുണ്ടക്കയം : മുണ്ടക്കയം റ്റിബി ജംഗ്ഷനില്‍ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പെര്‍മിറ്റ് നല്‍കിയ ഓട്ടോ ഓടിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. കരിനിലം തിരുനെല്ലിയില്‍ റ്റി ബി ഗിരീഷാണ് ഇത് സംബന്ധിച്ച് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഈ സ്റ്റാന്‍ന്റില്‍ ഓട്ടോ ഓടിച്ചിരുന്ന സദാനന്ദന്‍ എന്ന ആളിന്റെ പക്കല്‍ നിന്നാണ് പഞ്ചായത്ത് പെര്‍മിറ്റ് 260 നമ്പര്‍ ഗിരീഷിന് പഞ്ചായത്തിന് മാറ്റി നല്‍കുന്നത്. എന്നാല്‍ മതിയായ രേഖകളെല്ലാം ഉണ്ടായിട്ടും കഴിഞ്ഞ ഒരാഴ്ചയായി സ്റ്റാന്റിലെ ഒരു ഓട്ടോക്കാരന്‍ ഓട്ടോ ഓടിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഇതേ സ്റ്റാന്‍ന്റിലെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.പഞ്ചായത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാകാഞ്ഞതിനെ തുടര്‍ന്ന് ഗിരീഷ് ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്. ഓട്ടോ കത്തിച്ചു കളയുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഗിരീഷ് പരാതിയില്‍ പറയുന്നു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായ ഓട്ടോ ഓടിക്കാന്‍ കഴിയാതെ കഴിഞ്ഞ ഒരാഴ്ചയായി പട്ടിണിയിലാണെന്നും – തങ്ങളുടെ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ പഞ്ചായത്തിന്റെ പെര്‍മിറ്റ് വാങ്ങിയവര്‍ ഓട്ടോ ഓടിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പെര്‍മിറ്റ് മറ്റുള്ളവര്‍ക്ക് നല്‍കുകയും – ഇത്തരത്തില്‍ നിരവധി പേര്‍ പല സ്റ്റാന്‍ന്റുകളിലും ഓടിക്കുമ്പോഴാണ് ഈ സ്റ്റാന്‍ന്റില്‍ പെര്‍മിറ്റ് ഉണ്ടായിട്ടും അത് തടയുന്നത്. ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള സാധാരണക്കാരന്റെ അവകാശത്തെയാണ് ഒരാള്‍ തടയുന്നതെന്നും ഗിരീഷ് പറഞ്ഞു.


