കുറ്റകൃത്യങ്ങൾ പെരുകുന്നു… എല്ലാം മുകളിൽ ഇരുന്ന് കാണാൻ മുണ്ടക്കയത്തും വേണം ക്യാമറ…. മുണ്ടക്കയം ടൗണിലെ കടകളിലെ ക്യാമറ നോക്കി ഇനി എത്രനാൾ നിയമം നടപ്പാക്കും?
താലൂക്കിലെ പ്രധാന നഗരങ്ങൾ നിരീക്ഷണ ക്യാമറയുടെ സുരക്ഷാ വലയത്തിലാക്കണം എന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങൾ, മോഷണം സാമൂഹിക വിരുദ്ധ ശല്യം, സംഘർഷങ്ങൾ തുടങ്ങിയവ പതിവാകുമ്പോൾ ക്യാമറ കണ്ണുകൾ വഴിയുള്ള പൊലീസ് നിരീക്ഷണം ശക്തമായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ശബരിമല ഇടത്താവളമായ എരുമേലിയിൽ മാത്രമാണ് നിലവിൽ ക്യാമറ നിരീക്ഷണം ഉള്ളത്.
വിജനമായി കിടക്കുന്ന മുണ്ടക്കയം ബൈപാസ് റോഡിൽ ഉൾപ്പെടെ സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാണ്. ടൗണിൽ ഉണ്ടാകുന്ന പല അപകടങ്ങളിലും സംഘർഷ സംഭവങ്ങളിലും പൊലീസ് വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറകളാണു ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടു. പൊലീസ് സ്റ്റേഷനിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും ലക്ഷ്യമിട്ട പദ്ധതിക്ക് പക്ഷേ, ഡിപിസി അംഗീകാരം ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് വ്യാപാരികളുടെ ഉൾപ്പെടെ സഹായത്തോടെ ക്യാമറ സ്ഥാപിക്കാൻ ആലോചിച്ചിരുന്നു…

