റോഡിലെ കുഴി മൂടാൻ ഇനിയും ചോര കാണണോ?: അറ്റകുറ്റപ്പണി നടത്താതെ അധികൃതർ‍… പാറത്തോട് അപകട വളവിലെ കുഴി… കുഴിയിൽ വീഴാതെ വാഹനം വളവ് തിരിയില്ല….

റോ‍ഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഉടൻ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ട നിരവധി റോഡുകളാണ് ഉള്ളത്. തകർന്നു കിടക്കുന്ന റോഡിൽ കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവായി. അപകടക്കെണിയായ വളവില്‍ കുഴി കൂടെ രൂപപ്പെട്ടതോടെ യാത്രക്കാരും ദുരിതത്തിലായി. പലപ്പോഴും അപകടങ്ങള്‍ തലനാരിഴയ്ക്കാണു മാറി പോകുന്നത്. വളവിലെ കുഴി പലപ്പോഴും വാഹന യാത്രക്കാർ കാണാറില്ല പെട്ടന്ന് കുഴി കാണുമ്പോൾ വാഹനം വെട്ടിച്ചു മാറ്റുമ്പോൾ അപകടം സംഭവിക്കുകയും ചെയ്യുന്നു,

കൊട്ടാരക്കര – ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പാറത്തോട്ടിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വളവ് നിവര്‍ത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. .

മതിയായ ദിശാ ബോർഡുകൾ ഇല്ലാത്തതും എല്ലാം അപകട കാരണങ്ങളാണ്. മഴക്കാലം ആയതോടെ ഓരോ ദിനവും അപകടങ്ങൾ ആവർത്തിക്കുമ്പോൾ റോഡുകളിലെ സുരക്ഷ ഉറപ്പാക്കണം എന്നാണു ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *