മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ ” ആത്മീയ കൊടുങ്കാറ്റ്” എന്ന പേരിൽ 2024 സെപ്റ്റംബർ 10 ചൊവ്വ മുതൽ 14 ശനി വരെ ബൈബിൾ കൺവെൻഷൻ
മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ ” ആത്മീയ കൊടുങ്കാറ്റ്” എന്ന പേരിൽ 2024 സെപ്റ്റംബർ 10 ചൊവ്വ മുതൽ 14 ശനി വരെ ബൈബിൾ കൺവെൻഷൻ നടത്തും. ഈ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത് കോഴിക്കോട് രൂപതാ വൈദീകൻ ബഹുമാനപ്പെട്ട അലോഷ്യസ് കുളങ്ങര ആണ്. റോമിൽ നിന്ന് പ്രത്യേക ധ്യാന പരിശീലനം നേടുകയും, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് കത്തോലിക്കാ സഭയ്ക്ക് മുഴുവനും വേണ്ടിയുള്ള ഔദ്യോഗിക ഭൂതോഛാടകൻ ഫാദർ ഗബ്രിയേൽ അമോർത്ത് നയിച്ച ശുശ്രൂഷാ സംഘത്തിൽ അംഗമായി പരിശീലനം നേടുകയും,
ധ്യാനത്തെക്കുറിച്ചും, മറ്റു പ്രാർത്ഥനകളെക്കുറിച്ചും, റോമിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടുകയും ചെയ്‌ത വൈദീകനായ അലോഷ്യസ് കുളങ്ങരയോടൊപ്പം 21 അംഗ ടീമും ധ്യാന ശുശ്രൂഷകൾക്കായി എത്തിചേരും. കൺവെൻഷന് ആമുഖ സന്ദേശം നൽകുന്നത് കേരളാ കരിസ്‌മാറ്റിക് സർവ്വീസ് ടീം കാഞ്ഞിരപ്പള്ളി സോണൽ ഡയറക്‌ടർ റവ. ഫാദർ കുര്യാക്കോസ് വടക്കേടത്താണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ധ്യാനം ആരംഭിക്കുന്നു .5.00 മുതൽ 8.30 വരെയാണ് ധ്യാന സമയം. ആ സമയത്ത് വിവിധ വിഷയങ്ങളെക്കുറിച്ച് ധ്യാന പ്രസംഗം നടത്തുകയും, പല മുക്തി ശുശ്രൂഷകൾ നടത്തുകയും ചെയ്യും. ധ്യാനത്തിൻ്റെ മറ്റു ദിവ സങ്ങളിൽ വ്യക്തിപരമായ കുമ്പസാരത്തിനും, കൗൺസിലിംഗിനും ടീമംഗങ്ങളെ കണ്ട് പ്രാർത്ഥിക്കുന്നതിനും സമയ ക്രമീകരണം നടത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് മടങ്ങിപ്പോ കുവാൻ വാഹന ക്രമീകരണങ്ങളും, ഇരിപ്പിട സൗകര്യവും, ഒരുക്കിയിട്ടുണ്ട്.

ഈ ശുശ്രൂഷകൾ നടത്തുന്നത് ഇപ്പോൾ പൂർത്തിയാകുന്ന എട്ടു നോമ്പ് അനുഷ്‌ഠാനങ്ങളുടെ തുടർച്ചയായിട്ടാണ്. സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്‌ച ബഹു:സിസ്റ്റർ ഇവറ്റിൻ്റെ നേതൃത്വത്തിൽ മേരി നാമധാരികളുടെ സംഗമവും, അന്നേ ദിനം അവരെ ആദരിക്കുകയും . 7-ാം തീയതി ശനിയാഴ്ച്‌ച തന്നെ ഇതിനോടനുബന്ധിച്ച് സാമൂഹ്യ സേവന പ്രവർത്തനത്തിൻ്റെ പൂർണ്ണതയായി നടത്തുന്ന ഭവനങ്ങളുടെ ആശീർവാദ കർമ്മവും നടത്തും. ധ്യാനത്തിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് കുടിവെള്ളം, വൈദ്യസഹായം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ധ്യാനത്തിന് മുന്നോടിയായി 101 മണിക്കൂർ അഖണ്ഡജപമാലയും, വിവിധ കൂട്ടായ്‌മകളുടെയും മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു.


ദിവ്യബലിയ്ക്കും മറ്റു ശുശ്രൂഷകൾക്കും നേതൃത്വം നൽകുന്നത് ഫാ . ടോം ജോസ്, ഫാ. ജിതിൻ ഫെർണാണ്ടസ് കോട്ടമേട്, ഫാ. ജോബ് കുഴിവയലിൽ, ഫാദർ ജോൺസൺ ചാലുമാട്ടുതറ എന്നിവരാണ്. കൺവെൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി ഇടവക സമിതി സെക്രട്ടറി ശ്രീ റെജി ചാക്കോ, ജനറൽ കൺവീനർ ശ്രീ. ചാർലി ചെമ്പോല, ശ്രീ. ചാക്കോ ജോസഫ്, ശ്രീ ജോസഫ് ചാക്കോ, അഡ്വ. റെമിൻ രാജൻ, സിസ്റ്റർ ഇവറ്റ്, ശ്രീമതി സൂസമ്മ വർഗീസ്, ശ്രീമതി ഫ്ളോറി ആൻ്റണി, ശ്രീ. സെബാസ്റ്റ്യൻ ചുള്ളിത്തറ, അഡ്വ. ജാനറ്റ് ജോളി, ശ്രീ. ബിജു കീത്തറ, ശ്രീ. സി. എ. ജോസഫ്, ശ്രീ. ജോസഫ് നാട്ടുവ, ശ്രീ. ജോസഫ് പുതിയാത്ത്, ശ്രീമതി ഗ്രേസിക്കുട്ടി, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കും.
