മാഫിയ സർക്കാർ രാജി വയ്ക്കണം: സജി മഞ്ഞക്കടമ്പിൽ
തിരുവനന്തപുരം:
സ്വർണക്കടത്തിനും കൊലപാതത്തിനും നേതൃത്വം നൽകുന്ന മാഫിയസർക്കാർ രാജി വയ്ക്കണമെന്നും, പി വി അൻവറിന്റെ ആരോപണത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും, അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സായാഹ്ന ധർണ നടത്തി. കേരള കോൺഗ്രസ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രശ്മി എം.ആർ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, പുതൂർക്കോണം സുരേഷ്, ലൗജിൻ മാളിയേക്കൽ, ജോയി സി കാപ്പൻ, മഞ്ജു കെ നായർ, അഡ്വ: രാജേഷ് മേനോൻ, സുമേഷ് നായർ, കെ ഉണ്ണികൃഷ്ണൻ, അഡ്വ: രാജേഷ് പുളിയാനത്ത്, ഗണേഷ് ഏറ്റുമാനൂർ, സലിം കാർത്തികേയൻ, അഡ്വ: ഹരികുമാർ, ഷൈജു കോശി, ഹരി ഇറയംകോട്, പ്രിയാ രഞ്ജു, രാജേഷ് പൂജപ്പുര, രമാ ബി ദേവിഗീതം, ബെന്നി മിനാജ്, ശിവ പ്രസാദ്, രഞ്ജിത ബി, മധു റ്റി, കൃഷ്ണകുമാർ, അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

