എരുമേലി കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണചന്ത ഉദ്ഘാടനം ചെയ്തു.
എരുമേലി കൃഷി വകുപ്പും കുടുംബശ്രീകളും സംയുക്തമായി നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം ടൗൺ വാർഡ് മെംബർ നാസർപ്നച്ചി നിർവ്വഹിച്ചു. കൃഷി ഓഫീസർ അനില സ്വാഗതം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി സജീവ് അദ്ധ്യക്ഷതവഹിച്ചു 6ാം വാർഡ്. മെംബർ ജസ്ന നജീബ്, പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി, കാർഷികവികസനസമിതി അംഗങ്ങളായ റ്റി .വി ജോസഫ്,അനിൽകുമാർ സി. ആർ. കൃഷി അസിസ്റ്റൻമായ ബോബൻ, നിക്ഷ, കർഷക പ്രതിനിധികളായ ജയ്സൺ കുന്നത്ത് പുരയിടം, കുഞ്ഞുമോൻ മങ്ങന്താനം എന്നിവർ പ്രസംഗിച്ചു.
