മുണ്ടക്കയം ടൗണിലേയ്ക്ക് പ്രവേശിക്കുന്ന റോഡിലെ ടാറിംഗ് തകർന്നതു ദുരിതമായി, കാൽനടപ്പോലും ദുഷ്കരം…
മുണ്ടകയാണ് സപ്ലൈക്കോ, സെന്റ് ജോസഫ് സ്കൂൾ, ആശുപത്രിയിൽ എന്നിവങ്ങളിൽ പോവുന്നതും വരുന്നതുമായ റോഡ്, മുണ്ടക്കയം ടൗണിൽ പ്രവേശിക്കുന്ന റോഡിലെ ടാറിംഗ് തകർന്നതു ദുരിതമായി, വാഹനങ്ങൾ ഇറങ്ങുന്ന വഴിയിലെ സ്ലാബുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റിംഗും തകർന്ന നിലയിലാണ്. ഇതോടെ വാഹങ്ങൾക്ക് ദേശീയപാതയിലേക്കു പ്രവേശിക്കാനും ഇറങ്ങാനും ബുദ്ധിമുട്ടായി.
ദേശീയപാതയില്‍നിന്ന് ഈ റോഡിലേയ്ക്ക് കയറുന്ന ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ കഴിയുന്ന വീതിയേ ഉള്ളൂ. അതിനാൽ ഇവിടെ അപകട സാധ്യതയും വർധിക്കും എന്ന് വ്യാപാരികൾ പറയുന്നു,

വാഹനങ്ങൾ കടന്നു പോകുമ്ബോള്‍ കുഴികളില്‍ ചാടിയും വാഹനങ്ങളുടെ അടിവശം ഇടിച്ചും റോഡ് കൂടുതല്‍ തകരുന്ന സ്ഥിതിയാണ്. മഴക്കാലത്ത് ഇതിലേയുള്ള വെള്ളമൊഴുക്കാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണമുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും ഓടകള്‍ ഇല്ലാത്തതുമൂലം വെള്ളം റോഡിലൂടെ പരന്നൊഴുകുന്ന സ്ഥിതിയാണ് നിലവില്‍.


ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ സ്ലാബുകള്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റിംഗ് തകർന്നു വലിയ കട്ടിംഗ് രൂപപ്പെട്ടിരിക്കുന്നതും ദുരിതം സൃഷ്ടിക്കുന്നുണ്ട്. വീതി തീർത്തും കുറഞ്ഞ റോഡിലെ ശോച്യാവസ്ഥ പരിഹരിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
