ബൈപാസ് റോഡിൽ എന്തും ചെയ്യാം ആരും ചോദിക്കാനും പറയാനും ഇല്ല… ബൈപാസ് റോഡരിക് കയ്യേറി തടി ലോബികൾ….റോഡരികിൽ ചെളിക്കുണ്ട്… കേരള ടുഡേ ന്യൂസും യാത്രക്കാരും, നാട്ടുകാരും അലമുറ ഇട്ടാലും കാണേണ്ടവരെ കാണേണ്ട രീതിയിൽ കണ്ടാൽ മതിയല്ലോ……

മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുണ്ടക്കയം ബൈപാസ് റോഡിന്റെ ഒരു വശത്ത് നിരവധി തടികളാണ് ഇട്ടിരിക്കുന്നത്, കൂടെ തടി ലോറികളും, മുണ്ടക്കയം ബൈപാസിൽ നിരവധി വാഹന അപകടങ്ങൾ നടന്നിട്ടും യാതൊരു കൂസലും കൂടാതെ ബൈപാസ് റോഡിന്റെ ഇരു വശത്തും തടി ലോറികൾ നിർത്തി അപകട കെണി ഒരുക്കി ബേ ബ്രിഡ്ജ്, ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോവുന്ന മുണ്ടക്കയം ബൈപ്പാസിൽ പ്രവർത്തിക്കുന്ന ബേബ്രിഡ്ജിലെ വാഹന പാർക്കിങും തടികൾ റോഡരികിൽ നിക്ഷേപിക്കുന്നതും ,

വാഹനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിക്കുന്നതായി പരാതി. ഇവിടെ തടികൾ കയറ്റി ഇറക്ക് നടത്തുന്നതുമൂലം റോഡരികിൽ ചെളിക്കുണ്ട് രൂപപ്പെട്ടതിനാൽ കാൽത്രക്കാരും ,പ്രദേശ വാസികളും ,പ്രഭാത സയാഹ്ന സവാരിക്കാരും വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി പരാതി ഉയരുന്നുണ്ട് ,ഇ ബൈപ്പാസ് റോഡിൽ നിരവധി വാഹന അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ഇത് സംബന്ധിച്ച് നിരവധി പരാതികൾ നല്കിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *