പീരുമേട് സബ് ജില്ലാ കായിക മേള കുമളി വെള്ളാരംകുന്നില്‍
പീരുമേട് സബ് ജില്ലാ കായിക മേള ഒക്ടോബർ 3,4, 5 തീയതികളില്‍ വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടത്തും.മേളയുടെ നടത്തിപ്പിനായി പീരുമേട് വാഴൂർ സോമൻ എം. എല്‍. എ , എ ഇ ഒ രമേശ്, സ്‌കൂള്‍ മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പുതുപ്പറമ്ബില്‍, ജില്ലാ പഞ്ചായത്ത് മെമ്ബർ രാരിച്ചൻ നീരണക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ അനസ് എന്നിവർ രക്ഷാധികാരികളായും
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു മേളയുടെ ചെയർപേഴ്സനായും,
സ്‌കൂള്‍ പ്രിൻസിപ്പല്‍ റെജി റ്റിതോമസ് ജനറല്‍ കണ്‍വീനറായും ഹെഡ്മിസ്ട്രസ് സി.മിനി ജോണ്‍ ജോയിന്റ് കണ്‍വീനറായും ഇ.ജെ ഫ്രാൻസിസ് ഓർഗനൈസിംഗ് സെക്രട്ടറി ആയും സ്വാഗതസംഘം രൂപീകരിച്ചു.

വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോർജ് കണിപറമ്ബില്‍, ബിനോയി നടുപറമ്ബില്‍, ബിനു കീന്തനാനിക്കല്‍, റെജി തോമസ്, ബിജു വർക്കി, മാത്യു കണി പറമ്ബില്‍, ജാൻസി പറമ്ബകത്ത്, ജെറിൻ , ജോബി പനപ്പറമ്ബില്‍, എം ഗണേശൻ, അലക്സ് കല്ലറക്കല്‍, റോബിൻ കാരക്കാട്ടില്‍, ഷാജി പന്തലാനി, തോമസ് ടി ജി, പാപ്പച്ചൻ തകിടിപ്പുറം,വി.സി. ജെയിംസ് , ജോബിൻ കൊട്ടൂപ്പള്ളില്‍, ബിനോജ് കുന്നേല്‍, ജോസ് മരുതൂക്കുന്നേല്‍, ആഷിൻ പുതിയേടത്ത് അനിത, സുനില്‍, ലിറ്റു എന്നിവരെയും തെരഞ്ഞെടുത്തു.


