മുണ്ടക്കയം പറത്താനത്ത് സ്വന്തം സ്ഥലം ഉയർന്ന വിലക്ക് വിൽക്കാൻ ചെറുകിട ഫാക്ടറിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയ പ്രദേശവാസിക്കെതിരെ നിയമ നടപടികളുമായി അധികൃതർ
അഞ്ച് ഏക്കറിൽ ജനവാസ മേഖലയിൽ അല്ലാതെ പ്രവർത്തിക്കുന്ന റബ്ബർ ഫാക്ടറി ആണ് ഇത് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട്ഈ ഫാക്ടറിയിൽ പൂഞ്ഞാർ പഞ്ചായത്ത് അധികൃതരും കൂട്ടിക്കൽ പഞ്ചായത്തു അധികൃതരും നിത്യ പരിശോധകരാണ് ..പരിശോധനയിൽ യാതൊരു കോട്ടങ്ങളും കണ്ടെത്താൻ സാധ്യമായതുമില്ല പിന്നീട് ഫാക്ടറിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനും ഫാക്ടറി സ്ഥിതി ചെയ്യുന്ന അഞ്ച് ഏക്കർ സ്ഥലത്തിന്റെ സൈഡിലൂടെ ഒഴുകുന്ന ചെറു അരുവിയിൽ ഫാക്ടറി മാലിന്യങ്ങൾ ഒഴുക്കുന്നു ഇന്നുമായി ..എന്നാൽ ഫാക്ടറിയിൽ നിന്നും പുറം തള്ളുന്ന മലിന ജലം കൃത്യമായ മിഷനറീസിന്റെ സഹായത്തോടെ ശുദ്ധീകരിച്ചു കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുമുണ്ട് ..മാലിന്യം പുറത്തേക്ക് ഒഴുക്കുന്നുമില്ലെന്നു കണ്ടെത്തി
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് പ്രശ്നങ്ങളും അതിന്റെ കാരണങ്ങളും മാനേജ്‌മെന്റിന് മനസിലായത്
ഫാക്ടറി സ്ഥിതി ചെയ്യുന്ന 5 ഏക്കർ സ്ഥലത്തിൻ്റെ താഴ്ഭാഗത്തുള്ള രണ്ടു ഏക്കർ സ്ഥലം ഉടമസ്ഥന് ഫാക്ടറി അധികൃതർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കണം. അതിനായി നിരന്തരം ഭീഷണിപ്പെടുത്തുകയും, ഭീഷണിക്കു വഴങ്ങാതെ വന്നപ്പോൾ സ്ഥലം ഉടമയും മകനുമായി ഫാക്ടറിയിൽ അതിക്രമിച്ചു കയറി ഫാക്ടറി ഉടമയെ ആയുധവുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു തുടർന്ന് ഇരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും സിഐ ഇടപെട്ട് പരാതിക്കാരൻ്റെ മകൻ്റെ പ്രായവും ഭാവിയും കണക്കിലെടുത്ത് ഒത്തു തീർപ്പ് ചെയ്തിരുന്നു…. പിന്നീടാണ് പരാതിക്കാരൻ ഫാക്ടറിക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കി ഫാക്ടറി അടച്ചു പൂട്ടാൻ ഉള്ള ശ്രമങ്ങൾ നടത്തിയത് .

തുടർന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കുവാൻ ചെറു അരുവിയിൽ റബ്ബർ പാൽ ഒഴുക്കി ഫാക്ടറിയിൽ നിന്നും ഉള്ളതാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തുവെന്ന് രാത്രിയിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളിയും പറയുന്നു …


കുറച്ചു തൊഴിലാളികളുടെ അന്നം മുടക്കി ഒരു സ്ഥാപനം പൂട്ടിക്കാൻ കാണിക്കുന്ന ഈ പ്രവർത്തനങ്ങൾ രാഷ്ട്രീയ വത്കരിക്കുവാൻ പ്രദേശവാസി ശ്രമിച്ചെങ്കിലും അവയൊക്കെ നിഷ്‌ഫലം ആകുകയായിരുന്നു . ഇതിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് മാനേജ്‌മന്റ്
