ആന്റോ ആന്റണി എംപിയുടെ സഹോദപുത്രൻ ഓസ്ട്രേലിയയിൽ മന്ത്രി. ഓസ്ട്രേലിയൻ സംസ്ഥാന മന്ത്രിസഭയിൽ ആദ്യത്തെ മലയാളി സാന്നിധ്യം
ഓസ്ട്രേലിയൻ സംസ്ഥാന മന്ത്രിസഭയിൽ ആദ്യമായി മലയാളി സാന്നിധ്യം. പാലാ മുന്നിലവ് സ്വദേശിയായ ജിൻസൺ ആന്റോ ചാൾസ് ആണ് നോർത്തേൺ ടെറിട്ടറി പാർലമെൻ്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. . പത്തംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സണ്‍. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്.
ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജിന്‍സണ്‍ അറുപതു ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്.

